24 April Wednesday

മകനെ കാണാൻ അനുവദിക്കുന്നില്ല; യുവാവ്‌ 
സത്യഗ്രഹത്തിന്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021
വടകര
കോടതി ഉത്തരവുണ്ടായിട്ടും മകനെ കാണാൻ അനുവദിക്കാത്ത ഭാര്യവീട്ടുകാർക്കെതിരെ യുവാവ്‌ അനിശ്ചിതകാല സത്യഗ്രഹത്തിന്. തന്റെ ഭാര്യ ശദമനാലുവിന്റെ വീടായ കണ്ണൂക്കരയിലെ കൈതാണ്ടി അർഹം ഹൗസിന്‌ മുന്നിൽ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 മുതൽ  സത്യഗ്രഹം ആരംഭിക്കുമെന്ന് ചോമ്പാല ബൈത്തുൽ നൂറിൽ കേളോത്ത് മുഷ്താഖ് വടകരയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
രണ്ടരവർഷം മുമ്പ്‌ പ്രണയിച്ച് വിവാഹിതരായ മുഷ്താഖിനും ശദമനാലുവിനും ഒന്നര വയസ്സുള്ള ആൺകുട്ടിയുണ്ട്.  ഒരു വർഷത്തിലധികമായി ഭാര്യയേയും കുട്ടിയേയും ഭാര്യവീട്ടുകാർ തടഞ്ഞുവച്ചിരിക്കയാണെന്ന്‌ മുഷ്താഖ് ആരോപിച്ചു. പ്രശ്നപരിഹാരത്തിന്‌ ശ്രമിച്ചെങ്കിലും ഭാര്യവീട്ടുകാർ തയാറാകുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുന്നതെന്നും മുഷ്താഖ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top