24 April Wednesday

കുരുന്നുകൾക്ക്‌ അറിവേകി പോസ്‌റ്ററുകൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021
കോഴിക്കോട്‌ 
മഹാമാരിക്കാലത്ത്‌ സ്‌കൂളുകളിലെത്തുമ്പോൾ കുട്ടികൾ എങ്ങനെ കരുതണം, മാസ്‌ക്‌ ഏതു രീതിയിൽ ധരിക്കണം, കൈ കഴുകേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും എങ്ങനെ...  കുരുന്നുകളിൽ കോവിഡ്‌ പ്രതിരോധത്തിന്റെ ആവശ്യകത വിവരിച്ച്‌ പോസ്‌റ്ററുകൾ.  ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യ കേരളവും ചേർന്നാണ്‌  ‘ബാക് ടു സ്‌കൂൾ' ബോധവൽക്കരണ പോസ്റ്ററുകൾ  ഒരുക്കിയത്‌.  ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും  നാലു വിഷയങ്ങളിലായി 10,000 പോസ്റ്ററുകളാണ് വിതരണം ചെയ്യുക.
കുട്ടികളെ സ്‌കൂളിലേക്കയക്കുമ്പോൾ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും പോസ്‌റ്ററിൽ പറയുന്നു.
 കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി വിദ്യാഭ്യാസ ഉപഡയറക്ടർ വി പി മിനിക്ക്‌ നൽകി പ്രകാശിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ, ജില്ലാ എഡ്യുക്കേഷൻ ആൻഡ്‌ മീഡിയ ഓഫീസർ ബേബി നാപ്പള്ളി, ഡെപ്യൂട്ടി എഡ്യുക്കേഷൻ ആൻഡ്‌ മീഡിയ ഓഫീസർമാരായ കെ എം മുസ്തഫ, ടി ഷാലിമ, ആരോഗ്യ കേരളം ജൂനിയർ കൺസൽട്ടന്റ് സി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top