കോഴിക്കോട്
ഇന്ത്യയെ കണ്ടെത്താൻ ബൈക്ക് യാത്രയുമായി യുവതികളുടെ സംഘം. സിആർഎഫ് വുമൺസ് ഓൺ വീൽസ് റൈഡേഴ്‌സ് ക്ലബ്ബിലെ 12 പേരാണ് കാസർക്കോട്–- കന്യാകുമാരി യാത്രയിലുള്ളത്.
സ്‌ത്രീകളുടെ യാത്ര പ്രോത്സാഹിപ്പിക്കാൻ ഫറോക്ക് മധുരബസാർ സ്വദേശി ഫാസിസ് 2016ൽ തുടങ്ങിയതാണ് കൂട്ടായ്‌മ. നിലവിൽ കേരളത്തിനകത്തും പുറത്തുമായി അഞ്ഞൂറോളം പേരുണ്ട്. യാത്ര ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് പരിശീലനം നൽകും. തുടക്കക്കാർക്കായി എല്ലാ വർഷവും ദീർഘദൂര യാത്ര നടത്തും. ഇതിനകം അഞ്ച് യാത്രകൾ നടത്തി.
വിശാഖപട്ടണം സ്വദേശി രമ്യയാണ് സംഘത്തിലെ ഇളമുറക്കാരി. എറണാകുളത്ത് ഇൻഫോപാർക്കിൽ സോഫ്‌റ്റ്‌വെയർ എൻജിനിയറാണ്. കെഎസ്‌ഇബി കണ്ണൂർ കാഞ്ഞിരോട് സെക്‌ഷനിലെ അസി. എൻജിനിയറായ സ്‌മൃതിയാണ് മുതിർന്ന അംഗം.
വ്യാഴാഴ്‌ച കാസർക്കോട് നിന്നാരംഭിച്ച യാത്ര എടപ്പാളിൽ അവസാനിക്കും. ശനിയാഴ്‌ച ആലപ്പുഴയിൽ തങ്ങും. ഞായറാഴ്‌ച കന്യാകുമാരിയിൽ അവസാനിക്കും. ചെന്നൈയിൽ നിന്നുള്ള മറ്റൊരു സംഘവും അവിടെ എത്തും. ഫാസിസ്, മെക്കാനിക് ഷമീം എന്നിവരും സംഘത്തിനൊപ്പമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..