പേരാമ്പ്ര
ചക്കിട്ടപാറ പഞ്ചായത്തിലെ പിള്ളപ്പെരുവണ്ണയിൽ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രി കിണറുള്ള പറമ്പിൽ ചന്ദ്രന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടാന വാഴത്തോട്ടം പൂർണമായി നശിപ്പിച്ചു. തൊട്ടടുത്ത് സിആർപിഎഫ് ഏറ്റെടുത്ത സ്ഥലത്ത് കാട് വളർന്നുപിടിച്ച സാഹചര്യത്തിലാണ് കാട്ടാനക്കൂട്ടം ഇവിടം താവളമാക്കിയത്. രാത്രിയിൽ ജനവാസ മേഖലയിലിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവാണ്. സിആർപിഎഫിന്റെ അധീനതയിലുള്ള സ്ഥലത്തെ കാടുകൾ വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..