ചോറോട്
ശക്തമായ കാറ്റിലും മഴയിലും ചോറോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നാശം. രാത്രി പതിനൊന്നോടെ വീശിയടിച്ച കാറ്റിലും മഴയിലുമാണ് നാശനഷ്ടമുണ്ടായത്. വൈക്കിലശേരി തെരു വാർഡിൽ വീടുകളും കാർഷിക വിളകളും നശിച്ചു. മഠത്തിൽ മധുവിന്റെ വീട്ടിലെ പ്ലാവ് മുറിഞ്ഞു വീണു. എരോത്ത്കണ്ടിയിൽ ചന്ദ്രന്റെ വീടിന് മുകളിൽ മരം വീണു. മുറ്റത്ത് നിർത്തിയ വാഹനങ്ങളും തകർന്നു. രാമത്ത് ഷാജിയുടെ വീടിന് മുകളിൽ തേക്ക് വീണു. വീട്ടുപറമ്പിൽ വലിയ ഒരു തേക്കുമരം കടപുഴകി. പുതിയോട്ടിൽ സുനിൽകുമാറിന്റെ വീട്ടിൽ നിരവധി മരങ്ങൾ വീണു. വൈദ്യുത കമ്പിയിലും മരം വീണു. തേക്കുമരം കടപുഴകി വീണു മലയിൽ നാണിയമ്മയുടെ വീട് തകർന്നു.
കെടി ബസാറിൽ തൊണ്ണൂറാം കണ്ടത്തിൽ മോഹനന്റെ വീടിനു മുകളിൽ മരം വീണു. നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..