കോഴിക്കോട്
ഇസ്ലാംമത പ്രവാചകൻ മുഹമ്മദ് നബിയുടെ സ്‌മരണയിൽ വിശ്വാസികൾ നാടെങ്ങും നബിദിനമാഘോഷിച്ചു. മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് റാലികളും പ്രഭാഷണങ്ങളും കലാപരിപാടികളും നടന്നു. രാവിലെ മുതൽ കുട്ടികളും മുതിർന്നവരും അണിചേർന്ന വർണാഭ ഘോഷയാത്രകളുണ്ടായി. മധുര പലഹാരങ്ങളും പായസ വിതരണവും ഉച്ചയ്‌ക്ക് അന്നദാനവും സംഘടിപ്പിച്ചു. വീടുകളിലും പള്ളികളിലും മദ്രസകളിലും മൗലീദ് പാരായണവുമുണ്ടായി. ടൗണ്‍ ഏരിയാ സുന്നി സംയുക്ത സമിതി നബിദിന റാലി മുഖദാര്‍ കടപ്പുറത്ത് നിന്നാരംഭിച്ച് ഫ്രാന്‍സിസ് റോഡ് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു. എം കെ രാഘവന്‍ എംപി സമാപന സംഗമം ഉദ്ഘാടനം ചെയ്തു. ഇല്‍യാസ് കുണ്ടുങ്ങല്‍ സ്വാഗതവും മനാഫ് കുണ്ടുങ്ങല്‍ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..