കോഴിക്കോട്
കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ അണിനിരക്കണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിന്റെ സർവതോമുഖ വികസനത്തിനും അടിസ്ഥാന ജനവിഭാഗത്തിന്റെ ദൈനം ദിന ജീവിതത്തിനും അത്താണിയായി നിൽക്കുന്ന സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ നടക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയാകെ ധന മൂലധന ശക്തികൾക്ക് യഥേഷ്ടം കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിൽ നയങ്ങളും നിയമ നിർമാണങ്ങളുമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. അതിനെതിരെയുള്ള ബദലും പ്രതിരോധവുമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഈ മേഖലയുടെ വിശ്വാസ്യത തകർക്കുന്ന കുപ്രചാരണങ്ങളാണ് നടക്കുന്നത്. കെടിഡിഎഫ്‌സി വായ്പയുമായി ബന്ധപ്പെട്ട് കേരള ബാങ്കിനെതിരെയുള്ള പ്രചാരണവും ഇതിന്റെ ഭാഗമാണ്.
എന്നാൽ സഹകരണ മേഖലയിലെ ക്രമക്കേടുകൾ തടയാൻ ലക്ഷ്യമിട്ടുള്ള സമഗ്ര ഭേദഗതികളാണ് കേരള സഹകരണ നിയമം മൂന്നാം ഭേദഗതി ബില്ലിലൂടെ എൽഡിഎഫ് സർക്കാർ സാധ്യമാക്കിയത്.
സഹകരണ മേഖലയെ തകർക്കാനുള്ള കുപ്രചാരണങ്ങൾക്കെതിരെ മുഴുവൻ ജനവിഭാഗങ്ങളും രംഗത്തിറങ്ങണമെന്ന് ബെഫി സംസ്ഥാന വർക്കിങ് പ്രസിഡന്റ് ടി ആർ രമേഷും ജനറൽ സെക്രട്ടറി കെ ടി അനിൽ കുമാറും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..