20 April Saturday

കർഷകസംഘം ജില്ലാ സമ്മേളനത്തിന്‌ പതാകയുയർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ എം കുഞ്ഞമ്മത് പതാക ഉയർത്തുന്നു

പേരാമ്പ്ര
പേരാമ്പ്രയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന കർഷകസംഘം ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു.  പൊതുസമ്മേളനം നടക്കുന്ന ടി ശിവദാസമേനോൻ നഗറിൽ (പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരം) സ്വാഗതസംഘം ചെയർമാൻ എം കുഞ്ഞമ്മത് പതാക ഉയർത്തി. പതാക ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽനിന്നും കൊടിമരം കല്പത്തൂരിലെ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽനിന്നുമാണ് എത്തിച്ചത്. 
ഒഞ്ചിയത്ത് കർഷകസംഘം മുതിർന്ന നേതാവ് സിഎം കുമാരനിൽനിന്ന് ജാഥാ ലീഡറും കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ. ഇ കെ നാരായണൻ പതാക ഏറ്റുവാങ്ങി. കല്പത്തൂരിൽ കൊടിമരം മുതിർന്ന കർഷകസംഘം നേതാവ് ടി കൃഷ്ണൻ നായരിൽനിന്ന്  ജാഥാ ലീഡറും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ ഷിജു ഏറ്റുവാങ്ങി. തുടർന്ന് പ്രയാണമാരംഭിച്ച ഇരു ജാഥകളും പേരാമ്പ്ര ജങ്‌ഷനിൽ സംഗമിച്ച് പ്രകടനമായി പൊതുസമ്മളന നഗരിയിലേക്ക് നീങ്ങി. ബാൻഡ്‌ വാദ്യമേളങ്ങളും
ഇരുചക്രവാഹനങ്ങളും പ്രകടനത്തിന് അകമ്പടിയേകി. സ്വാഗത സംഘത്തിനുവേണ്ടി കൺവീനർ പി ബാലൻ അടിയോടി പതാകയും ട്രഷറർ വി കെ പ്രമോദ് കൊടിമരവും ഏറ്റുവാങ്ങി. തുടർന്നുചേർന്ന യോഗത്തിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ, ജില്ലാ സെക്രട്ടറി പി വിശ്വൻ, ജാഥാ ലീഡർമാരായ അഡ്വ. ഇ കെ നാരായണൻ, കെ ഷിബു എന്നിവർ സംസാരിച്ചു. എം കുഞ്ഞമ്മത് അധ്യക്ഷനായി. എം വിശ്വനാഥൻ സ്വാഗതവും വി കെ പ്രമോദ് നന്ദിയുംപറഞ്ഞു. 
വ്യാഴം രാവിലെ ഒമ്പതര‌ക്ക്‌ വി കെ പീതാംബരൻ നഗറിൽ (വി വി
ദക്ഷിണാമൂർത്തി ടൗൺഹാൾ )ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. 30ന് വൈകിട്ട് ഉജ്വല പ്രകടനവും പൊതുസമ്മേളനവും നടക്കും. എം എം മണി എംഎൽഎ  ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top