18 September Thursday

ടിപ്പർ ലോറി കത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

കല്ലോട് കത്തിനശിച്ച വാരിക്കണ്ടി രാജുവിന്റെ ടിപ്പർ ലോറി

പേരാമ്പ്ര   

ടിപ്പർ ലോറി കത്തിച്ചതായി പരാതി. പേരാമ്പ്രയിലെ കല്ലോട് വാരിക്കണ്ടി രാജുവിന്റെ ടിപ്പർ ലോറിയാണ് കത്തിനശിച്ചത്. രാജുവിന്റെ വീടിനടുത്തായി പാർക്കുചെയ്ത ലോറിക്ക് ബുധനാഴ്ച പുലർച്ചെ അഞ്ചോടെയാണ് തീവച്ചത്. ലോറിയുടെ മുൻഭാഗം പൂർണമായി കത്തിനശിച്ചു. പേരാമ്പ്ര പൊലീസ്, ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവികളും പരിശോധിച്ചു. സംശയിക്കുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top