28 March Thursday

കൊടിയത്തൂർ ബാങ്ക് കുയ്യില്‍ പാടത്ത് നെല്‍കൃഷിയിറക്കി

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
മുക്കം
കൊടിയത്തൂര്‍ സഹകരണ ബാങ്കിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിത ഫാര്‍മേഴ്സ് ക്ലബ്‌ കൊടിയത്തൂര്‍ കോട്ടമ്മല്‍ കുയ്യില്‍ പാടത്ത് രണ്ട് ഏക്കറിൽ നെല്‍കൃഷിയിറക്കി. പത്ത് വര്‍ഷമായി ഹരിത ഫാര്‍മേഴ്സ് ക്ലബ്‌ തുടര്‍ച്ചയായി  വിജയകരമായി നെല്‍കൃഷി നടത്തുന്നു. ഉൽപ്പാദിപ്പിക്കുന്ന നെല്ല് പൂര്‍ണമായി ബാങ്ക് ഏറ്റെടുത്ത് കുത്തി അരിയാക്കി വിതരണംചെയ്യുകയാണ് പതിവ്‌. ഞാറ് നടീല്‍  ബാങ്ക് വൈസ് പ്രസിഡന്റ്‌ സന്തോഷ് സെബാസ്റ്റ്യന്‍ ഉദ്ഘാടനംചെയ്തു. ബാങ്ക് സെക്രട്ടറി കെ ബാബുരാജ് അധ്യക്ഷനായി. കെ സി മമ്മദ്കുട്ടി, സലീന മുജീബ്, അഹമ്മദ്കുട്ടി തറമ്മല്‍, പാത്തുമ്മ, രാജു കാരക്കുറ്റി, ചേക്കുട്ടി, ടി പി  മുരളീധരന്‍, സി ഹരീഷ്, അരുണ്‍ ഇടക്കണ്ടി, അനസ് താളത്തില്‍, മുജീബ് വളപ്പില്‍, ഗിരീഷ് കാരക്കുറ്റി എന്നിവർ സംസാരിച്ചു. ക്ലബ്‌ ചീഫ് പ്രൊമോട്ടര്‍ കരീം കൊടിയത്തൂര്‍ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top