ഒഞ്ചിയം
മാഹി റെയിൽവേ സ്റ്റേഷന് സമീപം പാളത്തിൽ സാമൂഹിക അകലം പാലിക്കാതെ ജോലിചെയ്ത ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണവുമായി അഴിയൂരിലെ ആരോഗ്യ പ്രവർത്തകർ.
ട്രാക്ക് നവീകരണ പ്രവൃത്തി സാമൂഹിക അകലം പാലിക്കാതെ നടത്തുന്നതായി നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൊഴിലാളികൾ മാസ്‌ക് ധരിക്കാതെ കണ്ടെയിൻമെന്റ് സോണിൽ പോലും ജോലിചെയ്യുന്നത് റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു.
പിഎച്ച്സിയിലെ ജെഎച്ച്ഐമാരായ റീന, ഫാത്തിമ എന്നിവർ പതിനൊന്ന് തൊഴിലാളികളെയും നേരിൽ കണ്ട് അകലം പാലിച്ച് ജോലിചെയ്യാൻ നിർദേശം നൽകുകയും മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തു.
ഫീൽഡിൽ ജോലിചെയ്യുന്നവർ കോവിഡ് 19 പ്രോട്ടോകോൾ കൃത്യമായി പാലിക്കുന്നതായി ഉറപ്പുവരുത്താൻ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് കത്ത് നൽകുമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..