12 July Saturday

ലഹരിക്കെതിരെ ഫുട്ബോളുമായി യുവത

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
കോഴിക്കോട് 
‘ലഹരിയാവാം കളിയിടങ്ങളോട്’ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. സൗത്ത് ബ്ലോക്കിലെ കിണാശേരിയിൽ നടന്ന ടൂർണമെന്റിൽ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ജേതാക്കളായി. ടൗൺ ബ്ലോക്ക് കമ്മിറ്റി റണ്ണേഴ്സ് കപ്പ് നേടി. 
സംഘാടകസമിതി ചെയർമാൻ കോയ മൊയ്തീൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എ പ്രദീപ്കുമാർ, ജില്ലാ സെക്രട്ടറി പി സി ഷൈജു, പ്രസിഡന്റ് എൽ ജി ലിജീഷ്, ട്രഷറർ സുമേഷ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൽ രമേശൻ, ഷഫീഖ്, കെ അരുൺ, എം വി നീതു, കെ വിനീത്, പി ഹരിദാസൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി ടി അതുൽ സ്വാഗതവും പ്രസിഡന്റ്‌ ഹംദി ഇഷ്‌റ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top