29 March Friday

കൈയടി നേടി ‘ഇസൈ’

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
കുറ്റ്യാടി 
കൊയിലാണ്ടിയിൽ നടന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ  നരിപ്പറ്റ സിഡിഎസ് അവതരിപ്പിച്ച "ഇസൈ’ ഏറ്റവും മികച്ച നാടകമായി. നാടകത്തിൽ മുത്തശ്ശിയായും പൊലീസായും വേഷമിട്ട എൽസി ജോസഫാണ്‌ മികച്ച നടി. അവതരണത്തിലും പ്രമേയത്തിലും പുതിയ പരീക്ഷണവുമായാണ്‌ "ഇസൈ’ അരങ്ങിലെത്തിയത്‌.  
ജെൻഡർ, വേഷം, സ്വാതന്ത്ര്യം, സ്വകാര്യത ഇവയ്ക്കു മീതെയുള്ള കടന്നുകയറ്റം ഒന്നിച്ചു ജീവിക്കാൻ തുടങ്ങുന്ന രണ്ടുപേരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും അതിജീവനവുമാണ്‌ പ്രമേയമായത്‌.  ഷീജ നന്ദൻ, സജിന മണിയൂർ, പ്രജിത, പൊന്നി, ബിജിന, നാരായണി, വിജില, ഷീബ എന്നിവരായിരുന്നു മറ്റ്‌ അഭിനേത്രികൾ. വിനീഷ് പാലയാട് രചനയും ലിനീഷ് നരയംകുളം സംവിധാനവും നിർവഹിച്ചു. സുബിനേഷ് വടകരയുടേതായിരുന്നു സംഗീതം.  തൃശൂരിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ നാടകം മത്സരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top