24 April Wednesday

യുവാവ്‌ മരിച്ചനിലയിൽ; അയല്‍വാസി കസ്റ്റഡിയില്‍

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
കോഴിക്കോട് 
കൊമ്മേരി എരവത്ത്കുന്നിൽ വഴിയരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആമാട്ട് താഴം വീട്ടിൽ കിരൺ കുമാർ (45) ആണ് മരിച്ചത്. മരണം കൊലപാതകമെന്ന് സംശയം; സംഭവത്തിൽ അയൽവാസിയും സുഹൃത്തുമായ സതീഷിനെ (41) പൊലീസ് കസ്റ്റഡയിലെടുത്തു. 
വീട്ടിലേക്കുള്ള ഇടവഴിവഴിയിൽ ഞായർ രാവിലെ 7.45 ഓടെയാണ് കിരൺ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്ത് പരിക്ക് പറ്റിയ പാടുകളുണ്ടായിരുന്നു. സഹോദരൻ ഉൾപ്പെടെയുള്ളവരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ് മോർട്ടത്തിൽ ഡോക്ടർ കൊലപാതക സംശയം ഉന്നയിച്ചു. പൊലീസ് അയൽവാസികളെയും സുഹൃത്തുകളെയും ചോദ്യം ചെയ്തു. രാവിലെ ചോദ്യം ചെയ്യുന്ന വേളയിൽ സതീഷ് ഒഴിഞ്ഞുമാറിയിരുന്നു. ഇതിൽ സംശയം തോന്നിയ പൊലീസ് വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. കിരൺ കുമാറും സതീഷും തമ്മിൽ ശനിയാഴ്ച രാത്രി തർക്കമുണ്ടായത് കണ്ടെന്ന് രണ്ടു യുവാക്കൾ മൊഴി നൽകിയിട്ടുണ്ട്. 
സംസ്കാരം തിങ്കൾ രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ. ‌‌കിരൺ കുമാറിന്റെ അച്ഛൻ: പരേതനായ വാസുദേവൻ. അമ്മ: ലത. ഭാര്യ: പ്രിയ. മക്കൾ: ദയ, ധനു, യദുൽ. സഹോദരങ്ങൾ: ജിതേഷ്, അഭിലാഷ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top