20 April Saturday

നവീകരിച്ച റോഡും നടപ്പാതയും തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
കൊയിലാണ്ടി
നഗരസഭയിലെ കുറുവങ്ങാട് ഇരുപത്തേഴാം വാർഡിലെ നവീകരിച്ച റേഷൻഷോപ്പ്–-കരിമ്പനംകുനി റോഡും പുതുതായി നിർമിച്ച ചെട്ടിയാർതൊടി നടപ്പാതയും ഡ്രെയ്‌നേജും കാനത്തിൽ ജമീല എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. എംഎൽഎയുടെ പ്രത്യേക വികസനനിധിയിൽനിന്ന്‌ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് യുഎൽസിസിഎസ്‌ പ്രവൃത്തി പൂർത്തിയാക്കിയത്.  ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ ഷിജു അധ്യക്ഷനായി. ടി ഗംഗാധരൻ പദ്ധതി വിശദീകരിച്ചു. ഇ അശോകൻ, കെ  ശ്രീധരൻനായർ, ഡി കെ ബിജു എന്നിവർ സംസാരിച്ചു. ഡി കെ ജ്യോതിലാൽ സ്വാഗതവും പി വി മുരളി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top