26 April Friday

തണൽ ലൈഫ് സ്നേഹഭവനത്തിന്‌ തറക്കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
കൊയിലാണ്ടി 
സന്നദ്ധ സംഘടനയായ തണൽ കൊയിലാണ്ടിയിലെ ലൈഫ്  ഫൗണ്ടേഷനുമായി ചേർന്ന് ആരംഭിക്കുന്ന സ്നേഹഭവനത്തിന്‌ തറക്കല്ലിട്ടു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഭിന്നശേഷിക്കാരായ  വൈശാഖ് പേരാമ്പ്ര, നൂർ ജലീല, സുമി ജോൺ, ജിമി ജോൺ, അബ്ദുള്ള കാട്ടുകണ്ടി, സുരേന്ദ്രൻ കണ്ണൂർ, അൻവർ ഉള്ളൂർ എന്നിവർ ചേർന്ന് തറക്കല്ലിടൽ നിർവഹിച്ചു. പരിപാടി കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷൻ കെ സത്യൻ അധ്യക്ഷനായി.
കാനത്തിൽ ജമീല എംഎൽഎ ബ്രോഷർ പ്രകാശിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുരേഷ് ചങ്ങാടത്ത് ലോഗോ പ്രകാശിപ്പിച്ചു. തണൽ ചെയർമാൻ ഡോ. വി ഇദ്രീസ്  പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം പി ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാബുരാജ് എന്നിവർ സംസാരിച്ചു. കെടി മുഹമ്മദ് ഹാഷിം സ്വാഗതവും വി കെ ഹാരിഫ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top