18 December Thursday

കുരുന്നുകളോടും 
കുന്നോളം കരുതൽ

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
ഒഞ്ചിയം
കുരുന്നുകളുടെ കാര്യത്തിലും കുന്നോളം കരുതലുണ്ട്‌ ഡിവൈഎഫ്‌ഐക്ക്‌. സ്‌കൂൾ തുറക്കുന്നതിനുമുമ്പ്‌ ഒഞ്ചിയം ബ്ലോക്ക്‌ പരിധിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വാട്ടർ ടാങ്കുകൾ ക്ലീൻ ചെയ്യാനുള്ള ക്യാമ്പയിൻ തുടങ്ങി. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി യൂത്ത് ബ്രിഗേഡ് നേതൃത്വത്തിലാണ്‌ ശുചീകരണം. 
ഒഞ്ചിയം ധർമ എൽപി സ്കൂളിൽ ജില്ലാ കമ്മിറ്റി അംഗം കെ ഭഗീഷ് ഉദ്ഘാടനം ചെയ്തു. ചോറോട് ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ പി സുബിഷ്, കുന്നുമ്മക്കര എൽപി സ്കൂളിൽ ബ്ലോക്ക് ജോയിന്റ്‌ സെക്രട്ടറി ബ്രിജിത്ത് ബാബു, അഴിയൂർ സ്കൂളിൽ പി സുബി, ഏറാമല യുപി സ്കൂളിൽ പി ഷിജിൽ, ചോമ്പാല മേഖലയിൽ കെ വിപിൻ, കാർത്തികപ്പള്ളി നമ്പർവൺ യുപി സ്കൂളിൽ കെ കെ ഷനൂബ്, ചോറോട് മേഖലയിൽ കെ കെ ബബിത്ത്, വെള്ളികുളങ്ങരയിൽ വി ടി കെ അതുൽ എന്നിവർ ശുചീകരണം ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top