25 April Thursday

അവയവദാന സമ്മതപത്രം കൈമാറി 
20 ഡിവൈഎഫ്ഐ പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
നാദാപുരം 
ഡിവൈഎഫ്ഐ കല്ലാച്ചി മേഖലയിലെ 20 പ്രവർത്തകർ അവയവദാന സമ്മതപത്രം കൈമാറി. കാക്കാറ്റിൽ, കാക്കാറ്റിൽ സെന്റർ യൂണിറ്റ് പരിധിയിലെ പ്രവർത്തകരാണ് സമ്മേളനത്തിന്റെ ഭാഗമായി സമ്മതപത്രം കൈമാറിയത്‌. യൂണിറ്റ് ഭാരവാഹികളായ പി  അഭിനവ്, സി കെ പ്രസാദ് എന്നിവരിൽനിന്ന്‌ ബ്ലോക്ക് പ്രസിഡന്റ്‌ എ കെ ബിജിത്ത്‌ ഏറ്റുവാങ്ങി. പി പി അശ്വന്ത് അധ്യക്ഷനായി. 
മേഖലാ സെക്രട്ടറി സി എച്ച് രജീഷ്, കെ ടി കെ അരുൺ, കെ ടി കെ രാജൻ, ടി റിനീഷ്, പി പി ഷൈമ, എം കെ ഷീബ എന്നിവർ സംസാരിച്ചു. സി കെ പ്രസാദ് സ്വാഗതവും അതുൽ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top