23 April Tuesday

കുട്ടികളുടെ നാവിലിനി തേൻ മധുരവും

സയൻസൺUpdated: Sunday May 29, 2022
 
കോഴിക്കോട്‌
പോഷകസമൃദ്ധമായ പൂരക ആഹാരത്തിന്‌ പുറമെ അങ്കണവാടിയിലെ കുട്ടികളുടെ നാവിൻ തുമ്പിലിനി തേൻ മധുരവും.  ആഴ്​ചയിൽ രണ്ട്​ ദിവസം ഒരു കുട്ടിക്ക്​ ആറ്​ തുള്ളി തേൻ തൽകുന്ന പദ്ധതി സംസ്ഥാനത്ത്‌ ചൊവ്വാഴ്‌ച മുതൽ ആരംഭിക്കും. 
സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിത–-ശിശു വികസന വകുപ്പ്,​ കേരള സംസ്ഥാന ഹോർട്ടികോർപുമായി ചേർന്നാണ്​​  അങ്കണവാടിയിലെ കുട്ടികൾക്ക്​ തേൻ വിതരണം ചെയ്യുന്ന   ‘തേൻ കണം’ ആരംഭിക്കുന്നത്​.   ചൊവ്വ, വെള്ളി ദിവസങ്ങളിലായി  ഒരു കുട്ടിക്ക്​ ആറ്​ തുള്ളി (0.50 ഗ്രാം)​​ തേനാണ്‌ നൽകുക​. കുട്ടികളുടെ മാനസിക വളർച്ചക്കും, പോഷകാഹാര കുറവ്‌ നികത്തുകയുമാണ്​ ലക്ഷ്യം​. ചോറ്​, പയർ, പാൽ, മുട്ട, പായസം തുടങ്ങിയവ കുട്ടികൾക്ക്​ നൽകുന്നുണ്ടെങ്കിലും തേൻ നൽകുന്നത്​ ആദ്യമായാണ്​.  ഒരു അങ്കണവാടിയിൽ ശരാശരി 15 കുട്ടികൾ എന്ന നിരക്കിൽ ആദ്യ ഘട്ടത്തിൽ മൂന്ന്​ മാസത്തേക്ക്​ 300 ഗ്രാം തേൻ വീതം ഓരോ അങ്കണവാടിയിലേക്കും വിതരണം ചെയ്യും. 
തിങ്കളാഴ്ചക്കകം ഐസിഡിഎസ്​ ഓഫീസുകളിൽനിന്ന്‌ എല്ലാ അങ്കണവാടികളിലേക്കും  തേൻ വിതരണം ചെയ്യും. ചൈൽഡ്​ ഡെവലപ്​മെന്റ്‌​ പ്രോജക്ട്​ ഓഫീസർക്കാണ്‌  ചുമതല.  തിങ്കളാഴ്‌ച നടക്കുന്ന അങ്കണവാടി പ്രവേശനോത്സവത്തിൽ  പദ്ധതി ഉദ്​ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top