23 April Tuesday

ചരക്കുവാഹന തൊഴിലാളികൾ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

ഗുഡ്സ് ട്രാൻസ്‌പോർട്ട് തൊഴിലാളികളുടെ പണിമുടക്കിന്റെ ഭാഗമായുള്ള 
സംയുക്ത കലക്ടറേറ്റ് മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി 
പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്‌
ഗുഡ്‌സ്‌ ട്രാൻസ്‌പോർട്ട്‌ മേഖലയിലെ വിവിധ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം ആവശ്യപ്പെട്ട്‌ ഗുഡ്‌സ്‌ ട്രാൻസ്‌പോർട്ട്‌ തൊഴിലാളികൾ പണിമുടക്കി. ചരക്കുകടത്ത്‌ മേഖലയിലെ മോട്ടോർ തൊഴിലാളികളുടെ ഉപജീവനമാർഗം സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ,  ഉടമ സംഘടനകൾ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്ക് സമരത്തിന്റെ ഭാഗമായിരുന്നു പണിമുടക്ക്‌. പണിമുടക്കിനെ തുടർന്ന്‌ ജില്ലയിലെ ഗുഡ്‌സ്‌ വാഹനമേഖല പൂർണമായും നിശ്‌ചലമായി. പണിമുടക്കിയ തൊഴിലാളികൾ കലക്ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്‌ഘാടനംചെയ്‌തു. സമരസമിതി കൺവീനർ പരാണ്ടി മനോജ് അധ്യക്ഷനായി. എസ്‌ടിയു സംസ്ഥാന ജനറൽ  സെക്രട്ടറി എൻ കെ സി ബഷീർ, എഐടിയുസി  ജില്ലാ സെക്രട്ടറി യു സതീശൻ, ജെഎൽയു ജില്ലാ പ്രസിഡന്റ്‌ സനൽ കുമാർ, ലോറി ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ കെ ഹംസ, എസ്‌ടിയു ജില്ലാ  സെക്രട്ടറി ഇ ടി പി ഇബ്രാഹിം, സിഐടിയു ജില്ലാ സെക്രട്ടറി സി പി സുലൈമാൻ എന്നിവർ സംസാരിച്ചു. കെ ഷാജി സ്വാഗതം പറഞ്ഞു. 
ടിപ്പർ, ലോറി, മിനി ലോറി, മിനി പിക്കപ്പ്‌, ടെമ്പോ, ഗുഡ്‌സ്‌ ഓട്ടോ, മണ്ണുമാന്തി യന്ത്രങ്ങൾ തുടങ്ങിയ വാഹനങ്ങൾ പണിമുടക്കിൽ പങ്കാളികളായി. കേന്ദ്ര ട്രാൻസ്‌പോർട്ട്‌ നിയമത്തിന്റെ പേരിലുള്ള മനുഷ്യത്വരഹിതമായ ശിക്ഷാനടപടികൾ അവസാനിപ്പിക്കുക, ഗുഡ്‌സ്‌ വാഹനവ്യവസായം സംരക്ഷിക്കാൻ സർക്കാർ നിയമനിർമാണം നടത്തുക, ഇന്ധന വിലവർധന തടയുക, ഇൻഷുറൻസ്‌ പ്രീമിയം വർധന പിൻവലിക്കുക, സ്‌പെയർപാർട്‌സ്‌ വിലവർധന നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ പണിമുടക്കിൽ ഉന്നയിച്ചത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top