25 April Thursday

ഹെഡ് നഴ്സിനെ 
ഭീഷണിപ്പെടുത്തിയെന്ന 
പരാതി: അന്വേഷണ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
കോഴിക്കോട് 
മെഡിക്കൽ കോളേജിൽ ഹെഡ് നഴ്സിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു. പീഡനത്തിന് ഇരയായ യുവതിയെ ജീവനക്കാർ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ വാർഡിന്റെ ചുമതലക്കാരിയായ ഹെഡ് നേഴ്സ് പി ബി അനിത നൽകിയ പരാതിയിലാണ്‌ മെഡിസിൻ വിഭാഗം മേധാവി ഡോ. ജയേഷിന്റെ നേതൃത്വത്തിൽ അഞ്ചംഗസമിതിയെ അന്വേഷണത്തിന്‌ നിയോഗിച്ചത്. പരാതി വ്യാജമാണെന്നും പിന്നിൽ മറ്റ് താൽപ്പര്യങ്ങളാണെന്നുമുള്ള ആരോപണം ശക്തമായതോടെയാണ് അന്വേഷിക്കാൻ തീരുമാനിച്ചത്‌. എല്ലാ ജീവനക്കാരിൽനിന്നും തെളിവെടുപ്പ് നടത്തി റിപ്പോർട്ട് മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് സമർപ്പിച്ചതായാണ്‌ വിവരം. 
യുഡിഎഫ്‌ അനുകൂല യൂണിയൻ പ്രവർത്തകയായ ഹെഡ്‌ നഴ്‌സാണ്‌ എൻജിഒ യൂണിയൻ നേതാവിനെതിരെ പരാതി നൽകിയത്. ഇവരുമായി ചർച്ചചെയ്യുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലന്ന് എൻജിഒ യൂണിയൻ വ്യക്തമാക്കിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top