13 July Sunday

പേരാമ്പ്രയിൽ 
കാട്ടുപന്നി 
ആക്രമണം; 
7 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
പേരാമ്പ്ര
കല്ലോട്, എരവട്ടൂർ, കിഴിഞ്ഞാണ്യം എന്നിവിടങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഏഴുപേർക്ക്  പരിക്കേറ്റു. കല്ലോട്‌ തച്ചറത്ത്കണ്ടിയിൽ ചേണിയ കുന്നുമ്മൽ ശ്രീജിത്ത്, ചേണിയ കുന്നുമ്മൽ വിപിൻ, എരവട്ടൂർ ഏരത്ത് മുക്കിലെ ചാലിൽ സന്ധ്യ (39), മുള്ളൻ കുന്നുമ്മൽ സുരേന്ദ്രൻ (60), ഹസ്സൻ (58), കിഴിഞ്ഞാണ്യത്തെ കല്ലിൽ സുനിൽ കുമാർ,  സതീശൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി വൈകിട്ട് 5.30ഓടെ തച്ചറത്ത് കണ്ടി ഭാഗത്ത് നിന്ന്‌ ചേനായി റോഡിലൂടെ ഏരത്ത് മുക്കിലേക്ക് കടന്ന പന്നി വഴിയിൽ കണ്ടവരെ ആക്രമിക്കുകയായിരുന്നു. ശ്രീജിത്തിന്റെ ബൈക്കും കുത്തിമറിച്ചിട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top