29 March Friday

ഇനി കലയുടെ നാലുനാൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022
വടകര
കടത്തനാട്ടിൽ ഇനി കലയുടെ നാലുനാൾ. 61–-ാമത് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാവും. രാവിലെ ഒമ്പതിന് സെന്റ്‌ ആന്റണീസ് എച്ച്എസിൽ  മന്ത്രി പി എ മുഹമ്മദ് റിയാസ് കലോത്സവം ഉദ്ഘാടനം ചെയ്യും. രചനാമത്സരങ്ങൾ പൂർത്തിയായി. 
വിവിധ ഇനങ്ങളിലായി എണ്ണായിരത്തിലധികം വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. സെന്റ്‌ ആന്റണീസ് ഗേൾസ് ഹൈസ്കൂൾ, ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ, ടൗൺ ഹാൾ തുടങ്ങി 19 വേദികൾ സജ്ജമാക്കിയിട്ടുണ്ട്. 
കലോത്സവ നഗരിയിൽ അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ മെഡിക്കൽ സംഘങ്ങളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യവുമുണ്ട്‌. മൂന്നു ദിവസങ്ങളിലായി സാംസ്കാരിക പരിപാടിയും കലോത്സവത്തോടൊപ്പം നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top