28 March Thursday

കായണ്ണയിൽ മാലിന്യശേഖരണം ഇനി ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022
പേരാമ്പ്ര
കായണ്ണ പഞ്ചായത്തിൽ മാലിന്യശേഖരണവും സംസ്‌കരണവും ഇനി മുതൽ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിൽ. പഞ്ചായത്തിൽ ഹരിതമിത്രം സ്മാർട്ട് ​ഗാർബേജിങ് മോണിറ്ററിങ്‌ സിസ്റ്റത്തിന്റെ എൻറോൾമെന്റ് ക്യുആര്‍ കോഡ് പതിപ്പിക്കൽ പൂര്‍ത്തിയായി. ഹരിതകര്‍മ സേനയെ ഉപയോഗിച്ചാണ് വീടുകളിലും സ്ഥാപനങ്ങളിലും എൻറോൾമെന്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 
25 ഹരിത കര്‍മസേന അംഗങ്ങളാണ് കായണ്ണയില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് എൻറോൾമെന്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. വീടുകളും സ്ഥാപനങ്ങളുമടക്കം നാലായിരത്തിലധികം എൻറോൾമെന്റുകളാണ് നടത്തിയത്. ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ 12 ദിവസംകൊണ്ടാണ് ഈ പ്രവർത്തനം പൂര്‍ത്തീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top