24 April Wednesday

നോക്കുകുത്തിയായി ഹാൾട്ട് സ്റ്റേഷനുകൾ

സ്വന്തം ലേഖകൻUpdated: Sunday Nov 28, 2021
 
കൊയിലാണ്ടി
കോവിഡിനെ തുടർന്ന് നിർത്തിവച്ച പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തതിനാൽ ഹാൾട്ട് സ്റ്റേഷനുകൾ നോക്കുകുത്തികളാകുന്നു. ഉദ്യോഗസ്ഥരും വിദ്യാർഥികളും വ്യാപാരികളുമടങ്ങുന്ന വലിയൊരു വിഭാഗം ജനങ്ങൾ ആശ്രയിച്ചിരുന്ന ലോക്കൽ ട്രെയിനുകൾ ഇല്ലാതായതോടെ വെള്ളറക്കാട്, ചേമഞ്ചേരി, ഇരിങ്ങൽ, വെള്ളയിൽ, നാദാപുരം റോഡ്, മുക്കാളി തുടങ്ങിയ ഹാൾട്ട് സ്റ്റേഷനുകളിലെ യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. 
കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് നിരവധി സീസൺ ടിക്കറ്റുകാർ ആശ്രയിച്ചിരുന്ന ട്രെയിനുകൾ നിർത്തലാക്കിയതു മൂലം ഈ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കയാണ്. യാത്രക്കാരിൽ ഭൂരിഭാഗവും ബസ്സുകളെ ആശ്രയിക്കുകയാണ്. കണ്ണൂർ– കോഴിക്കോട് ദീർഘദൂര ബസ്സുകളിലെല്ലാം രാവിലെയും വൈകിട്ടുമെല്ലാം നല്ല തിരക്കാണ്. സ്ത്രീകളടക്കം വാതിൽപ്പടിയിൽ നിന്ന് യാത്ര ചെയ്യേണ്ടുന്ന അവസ്ഥയാണ്. കോവിഡ്  സാഹചര്യം മാറി സ്കൂളുകളും കോളേജുകളും തുറന്നതോടെ  ഈ റൂട്ടിലെല്ലാമുള്ള യാത്രക്കാർ  വിഷമത്തിലാണ്.  എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റിയവയെല്ലാം ഉടൻതന്നെ പാസഞ്ചർ ട്രെയിനുകളാക്കി യാത്രാ സൗകര്യം വർധിപ്പിച്ചാലേ നിലവിലെ യാത്രാപ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top