28 March Thursday

മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
വടകര
20 ഗ്രാം എംഡിഎംഎ യും, 1.47 ഗ്രാം ഹാഷിഷുമായി യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി മുത്താമ്പി സ്വദേശി "അറഫ’ ഹൗസിൽ  ഷിറാസ് മൊയ്‌തീനെ(22)യാണ് വടകര എസ്ഐ കെ കെ രേഷ്മയും സംഘവും ചേർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഐസ് റോഡ് ഗേറ്റിനു സമീപത്തുനിന്ന് പിടികൂടിയത്. ട്രെയിൻ മാർഗം ഗോവയിൽനിന്നും വടകര എത്തിയപ്പോഴാണ് പിടിയിലായത്. 
മുപ്പതിനായിരം രൂപയ്ക്ക് ഗോവയിൽനിന്ന്‌ വാങ്ങിയ മയക്ക് മരുന്നുകൾ  നാട്ടിൽ  ഒരു ലക്ഷം രൂപക്കാണ് വിൽപ്പന നടത്തുകയെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഷിറാസ് മയക്കുമരുന്ന് കേസിൽ നേരത്തെയും പ്രതിയാണ്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top