20 April Saturday

വേളം ഹയർ സെക്കൻഡറിയിൽ 
നവീകരിച്ച ഹൈസ്കൂൾ ബ്ലോക്ക് തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
കുറ്റ്യാടി 
വേളം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ഹൈസ്കൂൾ ബ്ലോക്ക് കെട്ടിടത്തിന്റെയും ഹയർ സെക്കൻഡറിയിൽ നവീകരിച്ച ലൈബ്രറി ആൻഡ്‌ റീഡിങ്‌ റൂമിന്റെയും ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി. 
വേളം പഞ്ചായത്ത് പ്രസിഡന്റ്‌ നയീമ കുളമുള്ളതിൽ മുഖ്യാതിഥിയായി. പ്രധാനാധ്യാപകൻ ടി ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു. 
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ സി എം യശോദ,  കെ സി ബാബു,  പി സൂപ്പി,  കെ സി മുജീബ് റഹ്മാൻ,  കിണറുള്ളതിൽ അസീസ്, മാനേജർ മുന്നൂൽ മമ്മു ഹാജി, പി ടി എ പ്രസിഡന്റ്‌ ഒ ടി ശോഭനൻ,  കെ പി ഫാത്തിമ, മുന്നൂൽ ഇഖ്ബാൽ, പ്രിൻസിപ്പൽ കെ ടി അബ്ദുൽ ലത്തീഫ്, കെ പി പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top