28 March Thursday

സുരക്ഷ പെയിൻ പാലിയേറ്റീവ് കേന്ദ്രത്തിന് ഭൂമി നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
കുറ്റ്യാടി 
സുരക്ഷ പെയിൻ പാലിയേറ്റീവ് കുന്നുമ്മൽ സോണൽ കമ്മിറ്റിയുടെ പാലിയേറ്റീവ് ക്ലിനിക് സ്ഥാപിക്കുന്നതിനായി സൗജന്യമായി ഭൂമി നൽകി. മരുതോങ്കര പഞ്ചായത്ത്‌ മുൻ അംഗവും സാമൂഹ്യ പ്രവർത്തകനുമായ പരപ്പുപാറമീത്തൽ ടി പി അശോകനാണ് 25 സെന്റ്‌ സ്ഥലത്തിന്റെ രേഖ കൈമാറിയത്. 
മരുതോങ്കര കച്ചേരിയിലെ ഭൂമിയിൽ പാലിയേറ്റീവ് ക്ലിനിക്ക് സ്ഥാപിക്കുന്നതോടെ ഡോക്ടർമാർ, നഴ്സുമാർ , മരുന്നുകൾ, പാലിയേറ്റീവ് ഉപകരണങ്ങൾ, ഫിസിയോ തെറാപ്പി, കിടത്തി ചികിത്സ തുടങ്ങി കിടപ്പു രോഗികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടമാണ് ഉയരുകയെന്ന് സോണൽ കൺവീനർ പി സുരേന്ദ്രൻ പറഞ്ഞു.   
ഭൂമിയുടെ രേഖ സുരക്ഷാ പെയിൻ ആൻഡ്‌ പാലിയേറ്റീവ് ജില്ലാ ചെയർമാൻ കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ ഏറ്റുവാങ്ങി. 
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി സുരേന്ദ്രൻ അധ്യക്ഷനായി. സിപിഐ എം മുള്ളൻകുന്ന് ലോക്കൽ സെക്രട്ടറി ടി പി കുമാരൻ, മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ സജിത്ത്, മരുതോങ്കര പഞ്ചായത്തംഗം ടി രജിലേഷ്, എൻ കെ ഷിജു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top