10 July Thursday
നഗരസഭയുടെ അനാസ്ഥ

ചുങ്കം-കള്ളിത്തൊടി റോഡ്‌ ചെളിക്കുളം

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

ചെളിക്കുളമായ ഫറോക്ക് ചുങ്കം–കള്ളിത്തൊടി റോഡ്

ഫറോക്ക് 

നൂറുകണക്കിനാളുകൾ ദിവസവും യാത്രചെയ്യുന്ന ഫറോക്ക് ചുങ്കം–-കള്ളിത്തൊടി റോഡ് ചെളിക്കുളം.  കെട്ടിനിൽക്കുന്ന ചെളിവെള്ളത്തിലൂടെയാണ്‌ ജനങ്ങളുടെ യാത്ര. റോഡ് നിർമാണത്തിലെ  അനാസ്ഥയും നഗരസഭയുടെ അശ്രദ്ധയുമാണ് ദുരിതം വരുത്തിവച്ചത്‌. റോഡും അഴുക്കുചാലും അശാസ്ത്രീയമായി കോൺക്രീറ്റ് ചെയ്തതാണ്‌ വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. 
ഫറോക്ക് നഗരസഭയിലെ തെക്കുകിഴക്കൻ പ്രദേശങ്ങളായ കള്ളിത്തൊടി, പെരുമുഖം, കല്ലംപാറ, നല്ലൂർ ഭാഗങ്ങളിൽനിന്ന്‌ കോഴിക്കോട്‌–തൃശൂർ പാത ഉൾപ്പെടുന്ന ഫറോക്ക് ചുങ്കത്ത്‌ എളുപ്പത്തിൽ എത്താവുന്ന റോഡാണിത്. നഗരസഭയിലെ 12 ഡിവിഷനുകളിലേക്ക് നേരിട്ടും മറ്റു ഡിവിഷനുകളിലേക്കും കടലുണ്ടി പഞ്ചായത്തിലേക്കും ഫാറൂഖ് കോളേജ്, രാമനാട്ടുകര എന്നീ പ്രധാന കേന്ദ്രങ്ങളിലും ഈ റോഡിലുടെ വേഗത്തിൽ എത്താം. യാത്രാദുരിതം പരിഹരിക്കാൻ നഗരസഭ ഉടൻ ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും സിപിഐ എം ചുങ്കം ലോക്കൽ കമ്മിറ്റി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top