പേരാമ്പ്ര
മലബാറിൽ വനംവകുപ്പ് ആരംഭിക്കുന്ന ടൈഗർ സഫാരി പാർക്കിനായി പരിഗണിക്കുന്ന ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂർ, പ്ലാന്റേഷൻ കോർപറേഷന് വനംവകുപ്പ് പാട്ടത്തിന് നൽകിയ പേരാമ്പ്ര എസ്റ്റേറ്റിന്റെ ഭാഗം എന്നിവിടങ്ങളിൽ കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപ പരിശോധന നടത്തി. പന്നിക്കോട്ടൂരിൽ സംരക്ഷിത വനത്തിൽ 114 ഹെക്ടറും മുതുകാട്ടിൽ
പേരാമ്പ്ര എസ്റ്റേറ്റിൽ വനാതിർത്തിയോട് ചേർന്ന സ്ഥലവുമാണ് വനംവകുപ്പ് സംഘം സന്ദർശിച്ചത്. ഡിഎഫ്ഒ അബ്ദുൾ ലത്തീഫ് ചോലയിൽ, റെയ്‌ഞ്ച് ഓഫീസർ കെ വി ബിജു, ഡെപ്യൂട്ടി റെയ്‌ഞ്ചർ ഇ ബൈജു നാഥ് എന്നിവരും സംഘത്തിലുണ്ടായി.
സ്ഥലങ്ങൾ സന്ദർശിച്ച സംഘം പെരുവണ്ണാമൂഴി റെയ്‌ഞ്ച് ഓഫീസിൽ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലുമായി ചർച്ചനടത്തി. സ്ഥലപരിശോധനാ റിപ്പോർട്ട് അടുത്ത ദിവസം വനംവകുപ്പിന് സമർപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..