കൊയിലാണ്ടി
പ്രധാന ട്രെയിനുകൾക്ക് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മലബാർ റെയിൽവേ ഡെവലപ്‌മെന്റ് കൗൺസിൽ ഒക്ടോബർ രണ്ടിന് ഒപ്പുശേഖരണം നടത്തും. കുർള എക്സ്‌പ്രസ്, കണ്ണൂർ–-എറണാകുളം ഇന്റർസിറ്റി, ചെന്നൈ–-മംഗളൂരു വെസ്റ്റ് കോസ്റ്റ്, കോയമ്പത്തൂർ ഇന്റർസിറ്റി, മംഗളൂരു–-ചെന്നൈ സൂപ്പർഫാസ്റ്റ് എന്നിവക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും കൊറോണ സമയത്ത് സ്റ്റോപ്പ് പിൻവലിച്ച നാഗർകോവിൽ–-ഗാന്ധിധാം എക്സ്പ്രസ്, തിരുവനന്തപുരം–-വെരാവൽ എക്സ്പ്രസ്, മംഗളൂരു–-കോയമ്പത്തൂർ എക്സ്പ്രസ്, കൊച്ചുവേളി എക്സ്പ്രസ് എന്നിവയുടെ സ്‌റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഒപ്പുശേഖരണം.
പകൽ മൂന്നിന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടക്കുന്ന പരിപാടിയിൽ സ്റ്റേഷനിലെ ശുചീകരണ, പാഴ്‌സൽ വിഭാഗം തൊഴിലാളികളെ ആദരിക്കും. യോഗത്തിൽ പ്രസിഡന്റ് എം പി മൊയ്‌തീൻ കോയ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ എം സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..