ബാലുശേരി
ഖരമാലിന്യ പരിപാലനചട്ടങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബാലുശേരി പഞ്ചായത്തിൽ വിജിലൻസ് സ്ക്വാഡ് പരിശോധന ഊർജിതമാക്കി. ഹരിത പ്രോട്ടോക്കോൾ പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഇവരില്‍നിന്ന് പിഴയും ഈടാക്കി.
പ്ലാസ്റ്റിക് കത്തിച്ച 4 പേരിൽ നിന്നായി 9000 രൂപയും മാലിന്യം പൊതുസ്ഥലത്ത് തള്ളിയവരിൽ നിന്നായി 26,500 രൂപയും പിഴ ഈടാക്കി. നിരോധിത പ്ലാസ്റ്റിക് മാലിന്യം പിടിച്ചെടുത്ത 18 കടകളിൽനിന്ന് 55,500 രൂപയും പുകയില വിമുക്ത ബോർഡ് സ്ഥാപിക്കാത്ത 3 കടകളിൽനിന്ന് 600 രൂപയും പിഴ ഈടാക്കി. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ നിഷ, എരമംഗലം ഫാമിലി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജീവൻ, ഷാൻസി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..