24 April Wednesday

കെട്ടിട ഉടമകളുടെ കലക്ടറേറ്റ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
കോഴിക്കോട്‌
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള ബിൽഡിങ്‌ ഓണേഴ്‌സ്‌ വെൽഫെയർ അസോസിയേഷൻ കലക്ടറേറ്റിലേക്ക്‌ മാർച്ചും ധർണയും നടത്തി. വർഷംതോറുമുള്ള നികുതി വർധന‌ പിൻവലിക്കുക, പരിഷ്‌കരിച്ച കെട്ടിക വാടക ബിൽ പാസാക്കുക, ഭൂമിയുടെ ന്യായവില കണക്കാക്കി കെട്ടിട നികുതി നിർണയം ഒഴിവാക്കുക, അശാസ്‌ത്രീയ ലേബർ സെസ്‌ ഒഴിവാക്കുക, നിർമാണ സാമഗ്രികളുടെ അനിയന്ത്രിത വിലവർധന‌ തടയുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയ മാർച്ച്‌ സംസ്ഥാന പ്രസിഡന്റ്‌ പാഴേരി ഷെരീഫ്‌ ഹാജി ഉദ്‌ഘാടനംചെയ്‌തു. 
ജില്ലാ വർക്കിങ്‌ പ്രസിഡന്റ്‌ പി കെ ഫൈസൽ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ജി നടരാജൻ മുഖ്യപ്രഭാഷണം നടത്തി. പി പി അലവിക്കുട്ടി, അഡ്വ. ജനിൽ ജോൺ, പി എം ഫാറൂഖ്‌ കാഞ്ഞങ്ങാട്‌, കരയത്ത്‌ ഹമീദ്‌ഹാജി, സി ടി കുഞ്ഞോയി, സെയ്‌ദൂട്ടി ഹാജി, സി വി കുഞ്ഞോയി, പി മുഹമ്മദ്‌ഹാജി, ടി പി അനിൽകുമാർ, മുഹമ്മദ്‌ പുത്തൂർമഠം, കല്ലട മുഹമ്മദലി എന്നിവർ സംസാരിച്ചു. 
ജില്ലാ ജനറൽ സെക്രട്ടറി പി ചന്ദ്രൻ സ്വാഗതവും ട്രഷറർ സുനിൽ ജോർജ്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top