20 April Saturday
പോഷൺ ട്രാക്കർ

അങ്കണവാടി ജീവനക്കാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
കോഴിക്കോട്‌
പോഷൺ ട്രാക്കറുമായി ബന്ധപ്പെട്ട്‌ ഐസിഡിഎസ്‌ ഉദ്യോഗസ്ഥർ അങ്കണവാടി ജീവനക്കാരെ സമ്മർദത്തിലാക്കി ജോലിചെയ്യിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന്‌ അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്‌ തുടർന്നാൽ  പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. കേന്ദ്രസർക്കാർ നൽകിയ ഫോണിൽ ഒരുവർഷംമുമ്പ്‌ ‘പോഷൺ ട്രാക്കർ’ ആപ്പ്‌ ഡൗൺലോഡ്‌ ചെയ്‌തിട്ടും നാളിതുവരെ ഈ ആപ്പിൽ മുഴുവൻ ഗുണഭോക്താക്കളെ എൻട്രി ചെയ്യാൻ ഭൂരിഭാഗം ജീവനക്കാർക്കും സാധിച്ചിട്ടില്ല. ഗുണനിലവാരം കുറഞ്ഞ ഫോണാണിത്‌. ബിഎസ്‌എൻഎൽ സിമ്മിന്‌ പലയിടത്തും നെറ്റ്‌വർക്ക് റേഞ്ച്‌ കിട്ടാത്ത പ്രശ്‌നമുണ്ട്‌. എൻട്രി ചെയ്യാൻ കഴിയാത്തവരെ ഓഫീസർമാർ മാനസികമായി പീഡിപ്പിക്കുകയാണ്‌. ഇതിനായി പ്രതിമാസം വർക്കർമാർക്ക്‌ 500 രൂപയും ഹെൽപ്പർമാർക്ക്‌ 250 രൂപയുമാണ്‌ ഇൻസെന്റീവ്‌. എന്നാൽ ഒരുതവണ മാത്രമാണ്‌ ഇൻസെന്റീവ്‌ നൽകിയതെന്നും അസോസിയേഷൻ പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top