28 March Thursday

പൊതു അടുക്കളയുമായി 
ജില്ലാപഞ്ചായത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021
സ്വന്തം ലേഖകൻ 
കോഴിക്കോട്‌ 
കുടുംബശ്രീ സഹകരണത്തോടെ ജില്ലയിൽ രണ്ട്‌ പൊതു അടുക്കള ആരംഭിക്കും. പ്രസവ ശുശ്രൂഷ, പാലിയേറ്റീവ്‌ പരിചരണം എന്നിവയിൽ 70 പേർക്ക്‌ പരിശീലനം നൽകാനും ജില്ലാ പഞ്ചായത്ത്‌ ഭരണസമിതിയോഗം തീരുമാനിച്ചു. കുടുംബശ്രീയിലെ അംഗങ്ങൾക്ക്‌ വരുമാനവും ജോലിത്തിരക്കുള്ള കുടുംബങ്ങൾക്ക്‌ ആശ്വാസവുമായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. പഞ്ചായത്തിൽനിന്ന്‌ ഒരാൾക്ക്‌ പരിശീലന പദ്ധതിയിൽ അംഗമാവാം. ഓൺലൈൻ പഠനത്തിന്‌ പ്രയാസം നേരിടുന്ന പുതുപ്പാടിയിലെ 103 പട്ടികവർഗ വിദ്യാർഥികൾക്ക്‌  ടാബ്‌ നൽകാനും  തീരുമാനിച്ചു. 
ധനകാര്യസ്ഥിരം സമിതി 2020–-21 വർഷത്തേക്ക്‌ തയ്യാറാക്കിയ ധനപത്രികക്ക്‌ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി യോഗം അംഗീകാരം നൽകി. 151,23,92,873  രൂപ ചെലവും 3,32,01,177 രൂപ നീക്കിയിരിപ്പുമുള്ളതാണ്‌ പത്രിക. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ നിരവധി പദ്ധതികൾക്കുള്ള ഫണ്ടാണ്‌ ധനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌.    പ്രസിഡന്റ്‌ ഷീജ ശശി അധ്യക്ഷയായി. വൈസ്‌ പ്രസിഡന്റ്‌  എം പി ശിവാനന്ദൻ, സ്ഥിരം സമിതി അധ്യക്ഷരായ പി സുരേന്ദ്രൻ,  എൻ എം വിമല  എന്നിവരും കൂടത്താംകണ്ടി സുരേഷ്‌, പി ഗവാസ്‌, സി എം യശോദ, പി പി പ്രേമ, സെക്രട്ടറി ടി അഹമ്മദ്‌ കബീർ എന്നിവരും സംസാരിച്ചു. 
  വ്യാപാരസ്ഥാപനങ്ങൾ തുറന്ന്‌ പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന പ്രമേയം അവതരിപ്പിക്കാൻഅനുവദിച്ചില്ലെന്ന്‌  പറഞ്ഞ്‌ പ്രതിപക്ഷം യോഗത്തിൽനിന്ന്‌ ഇറങ്ങിപ്പോയി. എം ധനീഷ്‌ലാലാണ്‌ പ്രമേയാവതരണാനുമതി തേടിയത്‌. പരിധിയിൽപ്പെടാത്ത വിഷയമായതിനാലാണ്‌ അനുമതി നൽകാത്തതെന്നും വ്യാപാരികൾ മുഖ്യമന്ത്രിയുമായി ചർച്ചനടത്തി ഈ കാര്യത്തിൽ വ്യക്തതവരുത്തിയതാണെന്നും പ്രസിഡന്റ്‌ ഷീജ ശശിയും വൈസ്‌ പ്രസിഡന്റ്‌ എം പി ശിവാനന്ദനും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top