23 April Tuesday

കാക്കും കേരളത്തെ...

സ്വന്തം ലേഖകൻUpdated: Tuesday Jun 28, 2022

കോഴിക്കോട് മുതലക്കുളം മെെതാനത്ത് എൽഡിഎഫ് ജില്ലാ റാലി കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
സംസ്ഥാനത്തെ കലാപഭൂമിയാക്കി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യുഡിഎഫ്‌–-സംഘപരിവാർ നീക്കങ്ങൾക്കെതിരെ ജില്ലയിൽ  ബഹുജന പ്രതിഷേധമിരമ്പി. എൽഡിഎഫ്‌ നേതൃത്വത്തിൽ മുതലക്കുളത്ത്‌ ചേർന്ന ജില്ലാ റാലി കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ കണ്ണിലെ കൃഷ്‌ണമണിപോലെ കാക്കുമെന്ന്‌ പ്രഖ്യാപിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്ത റാലി യുഡിഎഫിനും സംഘപരിവാറിനും കനത്ത താക്കീതായി. റാലി തുടങ്ങുംമുമ്പേ മുതലക്കുളം പ്രവർത്തകരെക്കൊണ്ട്‌ നിറഞ്ഞിരുന്നു.
ഹിന്ദുരാഷ്ര്‌ടം സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെ ഭരണചക്രം തിരിക്കുന്ന മോദിഭരണത്തിന്റെയും സംഘപരിവാറിന്റെയും കണ്ണിലെ കരടാണ്‌ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ്‌ സർക്കാരും. ആർഎസ്‌എസും ബിജെപിയുമായി സഹകരിച്ച്‌ എൽഡിഎഫ്‌ സർക്കാരിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന കോൺഗ്രസിനെതിരെയുള്ള ജനവികാരമാണ്‌ റാലിയിൽ പ്രതിഫലിച്ചത്‌. സ്വർണക്കടത്തുകേസിലെ പ്രതികളെ ഉപയോഗിച്ച്‌ അടിസ്ഥാനമില്ലാത്ത ആക്ഷേപമുയർത്തി അതിന്റെ മറവിൽ സമരകോലാഹലം തീർത്തവർ അത്‌ ഏശാതെവന്നപ്പോൾ വയനാട്ടിലുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിന്റെ മറവിൽ സംസ്ഥാനത്ത്‌ അരാജകത്വം സൃഷ്‌ടിക്കുകയാണ്‌. കേരളത്തിലെ വികസന നേട്ടങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധംതീർക്കുമെന്നും കൂട്ടായ്‌മ പ്രഖ്യാപിച്ചു. 
റാലി എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ ബിനോയ്‌വിശ്വം  എംപി, സി കെ നാണു, മനയത്ത്‌ ചന്ദ്രൻ, ജോയ്‌സ്‌ പുത്തൻപുര, പി എം സുരേഷ്‌ബാബു, യു ബാബു ഗോപിനാഥ്‌, എ ജെ ജോസഫ്‌, നൈസ്‌ മാത്യു,  കെ ലോഹ്യ, സ്വാലിഹ്‌ കൂടത്തായി, സി എച്ച്‌ ഹമീദ്‌, ടി വി ബാലൻ, എൻ കെ അബ്‌ദുൾ അസീസ്‌ എന്നിവർ സംസാരിച്ചു.  മുക്കം മുഹമ്മദ്‌  സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top