20 April Saturday

ആർഎസ്‌എസ്‌ അജൻഡ തുറന്നുകാട്ടി മാധ്യമ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

 കോഴിക്കോട്‌

മാധ്യമരംഗത്തെ സംഘപരിവാർ അജൻഡകൾ തുറന്നുകാട്ടി മാധ്യമ സെമിനാർ. കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറാണ്‌ രാജ്യത്തെ മാധ്യമ ഭീകരതയുടെ വികൃതമുഖം തുറന്നുകാട്ടിയത്‌. 
മാധ്യമരംഗത്തെ ആർഎസ്‌എസ്‌ അജൻഡ ഗൗരവതരമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്വന്തം മാധ്യമങ്ങൾ മാത്രമല്ല, മറ്റു മാധ്യമങ്ങളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റിയും അവർ തങ്ങളുടെ അജൻഡ സാധ്യമാക്കുന്നു. പരസ്യം, ലൈസൻസ്‌, രജിസ്‌ട്രേഷൻ തുടങ്ങിയ കേന്ദ്ര സർക്കാർ അധികാരങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. ആർഎസ്‌എസിന്റെ മതാധിഷ്‌ഠിത രാജ്യ നിർമാണത്തിന്‌ മാധ്യമങ്ങൾ കൂട്ടുനിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു പഠനകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ മോഡറേറ്ററായി. യു ഹേമന്ദ്‌ കുമാർ സ്വാഗതവും കെ കെ സി പിള്ള നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top