12 July Saturday
ജിഷ്‌ണു വധശ്രമം

മൂന്ന് എസ്ഡിപിഐക്കാർ കൂടി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022
ബാലുശേരി
ഡിവൈഎഫ്ഐ തൃക്കുറ്റിശേരി നോർത്ത് യൂണിറ്റ് സെക്രട്ടറി പാലോളി മുക്കിലെ വാഴേന്റ വളപ്പിൽ ജിഷ്ണുരാജിനെ ക്രൂരമായി മർദിച്ചശേഷം തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചകേസിൽ മൂന്ന് എസ്ഡിപിഐക്കാർ കൂടി അറസ്റ്റിൽ. 
പാലോളി പെരിഞ്ചേരി റംഷാദ് (35), ചാത്തങ്കോത്ത് ജുനൈദ് (28), ചാത്തങ്കോത്ത് സുൽഫി (28) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ജുനൈദും സുൽഫിയും എസ്ഡിപിഐ ബ്രാഞ്ച് ഭാരവാഹികളാണ്. നേരത്തെ രണ്ട് മുസ്ലിംലീഗ് പ്രവർത്തകർ ഉൾപ്പെടെ ആറുപേർ   കേസിൽ റിമാൻഡിലായിട്ടുണ്ട്. ഇതോടെ മൂന്ന് എസ്ഡിപിഐ പ്രവർത്തകരുൾപ്പെടെ ഒമ്പതുപേർ റിമാൻഡിലായി. 23നാണ് ജിഷ്ണുരാജിനെ സംഘടിതമായി അക്രമിച്ച് തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചത്. പ്രതിപ്പട്ടികയിലുള്ള ആറ് പേരുൾപ്പെടെ 20 പ്രതികളെക്കൂടി പിടികൂടാനുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top