25 April Thursday

മോദി സർക്കാർ സംരക്ഷിക്കുന്നത്‌ കോർപറേറ്റുകളുടെ താൽപ്പര്യം: എളമരം കരീം എംപി

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

എൽഡിഎഫ് എലത്തൂർ മണ്ഡലം റാലി കക്കോടിയിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി ഉദ്ഘാടനം ചെയ്യുന്നു

കക്കോടി 
കോർപറേറ്റുകളുടെ സാമ്പത്തിക താല്പര്യം സംരക്ഷിക്കുകയാണ് നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ  ചെയ്യുന്നതെന്നും ഇതിന് പ്രത്യുപകാരമായി ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഒരുക്കുകയാണ്  കോർപറേറ്റ്‌ മാധ്യമങ്ങൾ ചെയ്യുന്നതെന്നും സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗം എളമരം കരീം എംപി പറഞ്ഞു. 
കേരളത്തിലെ ഏത് വികസന പ്രവർത്തനങ്ങളെയും തെറ്റായ വാർത്തകൾ നൽകി സർക്കാരിന്റെ തെളിച്ചം കെടുത്താനാണ്‌ ശ്രമം നടക്കുന്നത്‌.  കേന്ദ്ര സർക്കാർ  നടപ്പിലാക്കിയ മോട്ടോർ വാഹനനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് എഐ  കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഇത് വാഹനാപകടങ്ങളിൽനിന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ്. ഇതുപോലും വിവാദമാക്കുകയാണ് കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും.   ഇതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാൻ എൽഡിഎഫ്‌ സർക്കാരിന്‌ കഴിയുന്നുണ്ട്.  കക്കോടിയിൽ നടന്ന എലത്തൂർ  മണ്ഡലം  റാലി  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു   എളമരം കരീം എംപി.  മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനായി. 
സലിം മടവൂർ, വി  പ്രജോഷ്, മുക്കം മുഹമ്മദ്, ടി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌  മണ്ഡലം കൺവീനർ മാമ്പറ്റ ശ്രീധരൻ സ്വാഗതവും സിപിഐ എം ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top