26 April Friday

ടാക്സ് പ്രാക്ടീഷണർമാരുടെ സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

കേരള ടാക്സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളന പൊതുസമ്മേളനത്തിൽ ഫിറോസ് കാട്ടിൽ 
മുഖ്യപ്രഭാഷണം നടത്തുന്നു

 കോഴിക്കോട്‌

കേരള ടാക്‌സ്‌ പ്രാക്ടീഷണേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളന പൊതുസമ്മേളനം കോർപറേഷൻ ജൂബിലി ഹാളിൽ എം കെ രാഘവൻ എംപി ഉദ്‌ഘാടനം ചെയ്‌തു. 25 വർഷം സേവനം പൂർത്തിയാക്കിയ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ജിഎസ്‌ടി വകുപ്പ്‌ ജോയിന്റ്‌ കമീഷണർ ഫിറോസ്‌ കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. നാർകോട്ടിക്‌ സെൽ അസിസ്റ്റന്റ്‌ കമീഷണർ പ്രകാശൻ പടന്നയിൽ വിദ്യാഭ്യാസ അവാർഡും എഴുത്തുകാരൻ വി ആർ സുധീഷ്‌ കലാകായിക അവാർഡും വിതരണംചെയ്‌തു. ചടങ്ങിൽ കോർപറേഷനിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ്‌ പി എസ്‌ ജോസഫ്‌ അധ്യക്ഷനായി. ശ്രീധര പാർഥസാരഥി, കോർപറേഷൻ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ദിവാകരൻ, പി കെ നാസർ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സൂര്യ അബ്‌ദുൾ ഗഫൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ സുനിൽ മൂത്തേടത്ത്‌ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബി എൽ രാജേഷ്‌ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: പി എസ്‌ ജോസഫ്‌(പ്രസിഡന്റ്‌), എൻ കെ ശിവൻകുട്ടി, എ സുരേശൻ (വൈസ് പ്രസിഡന്റുമാർ), ബി എൽ രാജേഷ്‌ (ജനറൽ സെക്രട്ടറി), കെ പി ഹരീഷ്, കെ വി ഷാജി (സെക്രട്ടറിമാർ), എസ് രാജീവ് (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top