25 April Thursday

സ്വര്‍ണ വ്യാപാര 
സ്ഥാപനങ്ങളില്‍ 
ജിഎസ്ടി വകുപ്പ് പരിശോധന

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
കോഴിക്കോട്
സംസ്ഥാനവ്യാപകമായി കേരള ജിഎസ്ടി  വകുപ്പ് ഇന്റലിജൻസ് നടത്തിയ കടപരിശോധനയിൽ വ്യാപകമായ നികുതിവെട്ടിപ്പ് കണ്ടെത്തി. തൃശൂർ, മലപ്പുറം, പാലക്കാട്‌, കണ്ണൂർ, കോഴിക്കോട്  ജില്ലകളിലെ  സ്വർണാഭരണ ശാലകളിൽ ആണ് പരിശോധന.  33 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വിറ്റുവരവിൽ  1000 കോടിയിൽ പരം രൂപയുടെ വെട്ടിപ്പ്  കണ്ടെത്തി. വെള്ളി പകൽ മൂന്നിന് തുടങ്ങിയ പരിശോധന പലയിടങ്ങളിലും ശനി  ഉച്ചവരെ നീണ്ടു. വില്പന പ്രത്യക  സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുറച്ചുകാണിച്ചാണ്  നികുതിവെട്ടിപ്പ് നടത്തിയത്‌. സംസ്ഥാന ചരക്കുസേവന നികുതിവകുപ്പ് ഡെപ്യൂട്ടി കമീഷണർ ജോൺസൻ ചാക്കോ, ഇന്റലിജൻസ് ഓഫീസർ- അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top