27 April Saturday
ഹിമാലയ വെൽനസ് കമ്പനി അന്യായ പിരിച്ചുവിടൽ

കെഎംഎസ്‌ആർഎ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

ഹിമാലയ കമ്പനിയുടെ തൊഴിലാളിദ്രോഹ നടപടിക്കെതിരെ കെഎംഎസ്ആർഎയും സമര സഹായ സമിതിയും സംഘടിപ്പിച്ച ധർണ സിഐടിയു ജില്ലാ സെക്രട്ടറി സി പി സുലൈമാൻ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
ഹിമാലയ വെൽനസ് കമ്പനി കേരളത്തിൽ തൊഴിലെടുക്കുന്ന തൊഴിലാളികളെ അന്യായമായി പിരിച്ചുവിടുകയും സ്ഥലം മാറ്റുകയും ചെയ്യുന്ന നടപടിക്കെതിരെ കേരള മെഡിക്കൽ സെയിൽസ് റെപ്രസെന്റേറ്റീവ് അസോസിയേഷൻ (കെഎംഎസ്‌ആർഎ) സമരം സംഘടിപ്പിച്ചു. 
സിഐടിയു നേതൃത്വത്തിൽ  രൂപീകരിച്ച സമരസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു സമരം.  മാവൂർ റോഡിലെ ഹിമാലയ ഷോറൂമിന്‌ മുമ്പിൽ ധർണ നടത്തി.  സി പി സുലൈമാൻ ഉദ്‌ഘാടനം ചെയ്‌തു. 
 സി നാസർ അധ്യക്ഷനായി.  കെ സജേഷ്, പി കെ സന്തോഷ്, പി സി ഷിജേഷ് കുമാർ, ആർ ജൈനചന്ദ്രൻ, കെ വി ജയരാജൻ, കെ വി പ്രമോദ്‌, എൻ മീന, കെ ഭാഗീരഥി, എം പി അപ്പുണ്ണി, കെ എം സുരേന്ദ്രൻ,  പി ബാബു, ജെ ജി ഷിനുമോൻ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top