25 April Thursday

"സ്ട്രീറ്റ്’ പദ്ധതിയിൽ ഇടം നേടി കടലുണ്ടിയും

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

കടലുണ്ടിപ്പുഴയും കടലും ചേരുന്നിടം

ഫറോക്ക് 

കടലും കായലും പുഴയും കണ്ടൽക്കാടുകളും നിറഞ്ഞ പ്രകൃതി രമണീയതയും  ചരിത്രപാരമ്പര്യവും രുചി വൈവിധ്യങ്ങളും ഇഴചേർന്ന കടലുണ്ടിയെ ലോകമറിയാൻ വിനോദ സഞ്ചാര വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി. വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന് കീഴിലാണ് കടലുണ്ടിയിൽ സ്ട്രീറ്റ് ഒരുക്കുന്നത്.
ഓരോ പ്രദേശത്തിന്റെയും സാധ്യതകൾ കണക്കിലെടുത്ത് കണ്ടറിയാനാവുന്നതും അനുഭവവേദ്യത ഉറപ്പാക്കുന്നതുമായ വ്യത്യസ്ത തെരുവുകൾ  സജ്ജീകരിക്കുന്നതാണ് ഈ പദ്ധതി. ഗ്രീൻ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്,  എത്തിക്, ഫുഡ് സ്ട്രീറ്റ്, വില്ലജ് ലൈഫ് എക്സ്പീരിയൻസ്, എക്സ്‌പീരിയൻഷ്യൽ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ് , വാട്ടർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് എന്നീ  തെരുവുകൾ നിലവിൽ വരും. ഇവയിൽ
കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ സ്ഥലത്തും ഒരുക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ  നടപ്പാക്കുന്ന പദ്ധതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും തദ്ദേശ വാസികൾക്കും ടൂറിസം മേഖലയിൽ പങ്കാളികളാകാൻ കഴിയും.  തദ്ദേശീയരുടെ വരുമാനം വർധിപ്പിക്കാനുതകും വിധവുമാകും പദ്ധതി നടപ്പാക്കുക.
ഐക്യരാഷ്‌ട്ര സംഘടനയുടെ " ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത്’ എന്ന പുതിയ മുദ്രാവാക്യത്തിന്റെ ആശയം ഉൾക്കൊണ്ടാണ് സംസ്ഥാന ടൂറിസം വകുപ്പ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനം അടുത്ത ദിവസം ആരംഭിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top