23 April Tuesday
മുക്കുപണ്ടം പണയ തട്ടിപ്പ്

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ തെളിവെടുപ്പിനെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022
മുക്കം
മുക്കുപണ്ടം പണയപ്പെടുത്തി വിവിധ ബാങ്കുകളെ വഞ്ചിച്ച് പണം തട്ടിയ കേസിൽ കോൺഗ്രസ് നേതാക്കളായ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ബാബു പൊലുകുന്നത്തിനെയും ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന വിഷ്ണു കയ്യൂണമ്മലിനേയും പൊലീസ് തെളിവെടുപ്പിനെത്തിച്ചു. റിമാൻഡിൽ കഴിയുകയായിരുന്ന ഇവരെ മുക്കം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് തെളി വെടുപ്പിന്  എത്തിച്ചത്. 
തട്ടിപ്പ് നടത്തിയ കേരള ഗ്രാമീൺ ബാങ്ക് കൊടിയത്തൂർ ശാഖയിലും ബാബു പൊലുകുന്നത്തിന്റെ വീട്ടിലുമെത്തിച്ച് തെളിവെടുത്തു. കേസിൽ ഒളിവിലായിരുന്ന  ബാബുവിനെ ബംഗളൂരുവിൽ വെച്ചാണ് അന്വേഷകസംഘം പിടികൂടിയത്. പെരുമണ്ണ ബാങ്കിൽ സമാനമായ തട്ടിപ്പ് നടത്തുന്നതിനിടെ പിടിയിലായ വിഷ്ണു റിമാൻഡിലായിരുന്നു. ബാബുവിനെ ശനിയാഴ്‌ചയും ചോദ്യം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top