19 April Friday

ലഹരിക്കെതിരെ ഒരുമിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

കോഴിക്കോട്‌

ജില്ലയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള വിവിധ പദ്ധതികളുമായി നഷാ മുക്ത് ഭാരത് അഭിയാൻ. താലൂക്ക് തലങ്ങളിൽ പദ്ധതിയുടെ ഭാഗമായി യുവാക്കൾക്കിടയിൽ ബോധവൽക്കരണം നടത്തും. 
സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ അവബോധ പരിപാടികൾ, ലഹരിവിമോചന ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനം ഫലപ്രദമാക്കൽ, കോളേജ് ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിന് ബോധവൽക്കരണത്തോടൊപ്പം നിയമനിർവഹണവും കർശനമാക്കൽ തുടങ്ങിയവയാണ്‌ ലക്ഷ്യമിടുന്നത്‌.
വർധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കാൻ പൊലീസ്, എക്‌സൈസ് വകുപ്പുകളുടെ ഏകോപനം ശക്തമാക്കി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഫലപ്രദമാക്കും. പൊതു ഇടങ്ങളിലെ ലഹരി ഉപയോഗവും വിൽപ്പനയും തടയാനുള്ള നടപടി ഉണ്ടാകും. നഷാ മുക്ത് ഭാരത് അഭിയാൻ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ നടപ്പാക്കിയ ബോധവൽക്കരണ പരിപാടികൾ തുടരും.
‘പുതുലഹരിയിലേക്ക്' എന്ന പേരിൽ  സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. പുകയില വിരുദ്ധദിനം, ലഹരി വിരുദ്ധദിനം തുടങ്ങിയ ദിവസങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും. പുതുതലമുറയെ ലഹരി പദാർഥങ്ങളുടെ അപകടങ്ങൾ ബോധ്യപ്പെടുത്തുന്നതിന് ലഹരിവിരുദ്ധ ബൈക്ക് റാലികൾ, വിദ്യാർഥികൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ മത്സരങ്ങൾ, അധ്യാപകർക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറുകൾ, ലഹരിവിരുദ്ധ വാഹന പ്രചാരണ പരിപാടികൾ എന്നിവയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top