കോഴിക്കോട്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) ആഭിമുഖ്യത്തിൽ കോഴിക്കോട് ആദായ നികുതി ഓഫീസിന് മുമ്പിൽ ധർണ നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു.
അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, കേന്ദ്രം വെട്ടിക്കുറച്ച ഐസിഡിഎസ് ഫണ്ട് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് കെ സി പത്മാവതി അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷിഞ്ചു, അവിന എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ ഷീബ സ്വാഗതവും ജോ. സെക്രട്ടറി കെ അനിത നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..