25 April Thursday

ഒരാൾക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020
കോഴിക്കോട് 
ജില്ലയിൽ ഒരാൾക്കുകൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. ചെക്യാട്‌ സ്വദേശിക്കാണ്‌ വൈറസ്‌ ബാധ. ദുബായിൽനിന്ന്‌ കഴിഞ്ഞ മാർച്ച്‌ 22 നാണ്‌ ഇയാൾ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്‌. തുടർന്ന്‌ കാറിൽ 22ന്‌ വീട്ടിലെത്തി.  23 ന് ആംബുലൻസിൽ  കോഴിക്കോട് ബീച്ച് ആശുപത്രിയിൽ അഡ്മിറ്റായി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. റൂട്ട്‌ മാപ്പ്‌ ഉടൻ പുറത്തുവിടും. 
ഇതോടെ ജില്ലയിൽ വൈറസ്‌ സ്ഥിരീകരിച്ച്‌  ചികിത്സയിലുള്ളവരുടെ എണ്ണം ഒമ്പതായി. ഇതിൽ ആറുപേർ കോഴിക്കോട്‌ ജില്ലയിലുള്ളവരാണ്‌.  രണ്ട് കാസർകോട്‌ സ്വദേശികളും ഒരു കണ്ണൂർ സ്വദേശിയും ജില്ലയിലുണ്ട്.  11 സ്രവസാമ്പിളുകൾ പരിശോധനക്കയച്ചു.  ആകെ 236 സാമ്പിളുകളാണ്‌  അയച്ചത്‌.  ഇതിൽ 207 എണ്ണത്തിന്റെ  ഫലം ലഭിച്ചു. 198 എണ്ണം നെഗറ്റീവാണ്. ഇനി  29 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
  ജില്ലയിൽ ആകെ 10,474 പേർ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രീ അറിയിച്ചു.  ഇതിൽ 150 പേർ പുതുതായി നിരീക്ഷണത്തിലുള്ളവരാണ്‌.  37 പേർ ഐസൊലേഷൻ വാർഡിലാണ്‌. മെഡിക്കൽ കോളേജിൽ 17 പേരും ബീച്ച് ആശുപത്രിയിൽ 20 പേരും. 13 പേരെ വെള്ളിയാഴ്‌ച ഡിസ്‌ചാർജ്‌ ചെയ്‌തു. ആറുപേരെ മെഡിക്കൽ കോളേജിൽനിന്നും  ബീച്ച് ആശുപത്രിയിൽനിന്ന്‌ ഏഴുപേരെയും. 
    മാനസിക സംഘർഷം കുറയ്ക്കാനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 34 പേർക്ക് കൗൺസലിങ് നൽകി. സോഷ്യൽമീഡിയ വഴി ബോധവൽക്കരണം തുടരുന്നു.  ജില്ലയിൽ തയ്യാറാക്കിയ പോസ്റ്ററുകളും ലഘുലേഖകളുും കീഴ്സ്ഥാപനങ്ങളിലേക്ക് വിതരണത്തിനായി കൈമാറി. 
  ആരോഗ്യ മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നടത്തിയ വീഡിയോ കോൺഫറൻസിൽ കലക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും പങ്കെടുത്തു.  ജില്ലയിലെ മെഡിക്കൽ ഓഫീസർമാരുമായി കലക്ടർ  വീഡിയോ കോൺഫറൻസ് നടത്തി ആവശ്യമായ നിർദേശങ്ങൾ നൽകി.  ആരോഗ്യ വകുപ്പ് ഡയറക്ടർ മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രി, വടകര ജില്ലാ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലെ നേഴ്‌സിങ് സൂപ്രണ്ടുമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലൂടെ ജില്ലയിലെ പ്രധാന ആശുപത്രികളിൽ നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളെ കുറിച്ച് നിർദേശങ്ങൾ നൽകിയതായും ഡിഎംഒ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top