28 March Thursday
കുടുംബശ്രീ രജത ജൂബിലി

ആഘോഷത്തിന്റെ ‘ചുവടു’കൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

ഒളവണ്ണ വാർഡ്‌ രണ്ടിലെ ഭാഗ്യശ്രീ അയൽക്കൂട്ടം തയ്യാറാക്കിയ പോസ്‌റ്ററുകൾ

സ്വന്തം ലേഖിക
കോഴിക്കോട്‌
കുടുംബശ്രീ രജത ജൂബിലി ദിനത്തിൽ ആട്ടവും പാട്ടും ചർച്ചകളുമായി ആഘോഷ പകലുകൾ തീർത്ത്‌ ‘ചുവട്‌’ അയൽക്കൂട്ട സംഗമം. ജില്ലയിലെ 25,343 അയൽക്കൂട്ടങ്ങളിലാണ്‌ ആഘോഷം നടന്നത്‌. സ്‌ത്രീകൾ, വയോജനങ്ങൾ, ട്രാൻസ്‌ജെൻഡറുകൾ, കുട്ടികൾ എന്നിവരെല്ലാം  ഭാഗമായി.
ഹരിത നിയമാവലി പാലിച്ചായിരുന്നു പരിപാടി.  കുരുത്തോലകൾ, പൂക്കൾ എന്നിവകൊണ്ട്‌ വേദികൾ  അലങ്കരിച്ചു. മെടഞ്ഞ ഓലകളിലെഴുതി പോസ്‌റ്ററും ഒരുക്കി.
 ഓരോ യൂണിറ്റിലും അയൽക്കൂട്ട ഗാനത്തോടെയായിരുന്നു തുടക്കം. തുടർന്ന്‌ യുട്യൂബ്‌ ചാനൽ വഴി മന്ത്രി, എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ എന്നിവരുടെ സന്ദേശം കേട്ടു. 
 തലമുറ സംഗമം, കാവ്യസദസ്സ്‌‌, സംഗീത പരിപാടി, കലാവിരുന്നുകൾ തുടങ്ങിയവ നടന്നു. അംഗങ്ങളുടെയും പ്രദേശത്തെയും  കുടുംബങ്ങളുടെ  വികസന ആവശ്യങ്ങൾ ചർച്ചചെയ്‌ത്‌ റിപ്പോർട്ട്‌ എഡിഎസിന്‌ കൈമാറി. സെമിനാറും ചർച്ചയും സംഘടിപ്പിച്ചു. സ്‌നേഹദീപം തെളിച്ച്‌ ദേശീയഗാനത്തോടെയാണ്‌ സമാപിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top