29 March Friday

പൂട്ടുപൊളിച്ച്‌ 
കവർച്ചാ ശ്രമം, യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022
കോഴിക്കോട്‌
സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ച്‌ കവർച്ച നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കർണാടക കോലാർ തട്ടംനഗരരപ്പള്ളി സ്വദേശി ഹരീഷി(21)നെയാണ്‌ മെഡി. കോളേജ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ബുധൻ രാത്രി കോട്ടൂളി അമ്പിളി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ്‌ ഫിൻകോർപ്പ്‌ ബ്രാഞ്ചിലാണ്‌ സംഭവം. ഷട്ടറിലെ പൂട്ടുപൊളിച്ച്​ ഉള്ളിൽ കടക്കുകയായിരുന്നു. മോഷ്ടാവ്​ ഉള്ളിൽ കടന്നതോടെ മുത്തൂറ്റിന്റെ മാവൂർറോഡിലെ കൺട്രോൾ റൂമിൽ അലാറം മുഴങ്ങി അധികൃതർ വിവരമറിഞ്ഞു. ഇവർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മെഡി. കോളേജ്‌ പൊലീസ്‌ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
സ്​മൈൽ ഐക്കൺ ദന്തൽ എന്ന സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ച്‌ മൊബൈൽ മോഷ്ടിച്ചശേഷമാണ്‌ ഇയാൾ ധനകാര്യ സ്ഥാപനത്തിലെത്തിയത്‌. പ്രതിക്കൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു എന്നാണ്‌ സംശയം.വിരലടയാള ബ്യൂറോയിലെ ടെസ്റ്റിങ്​ ഇൻസ്​പെക്ടർ വി പി കരീം, വിരലടയാള വിദഗ്​ധൻ പി ശ്രീരാജ്​ എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top