25 April Thursday

കോവിഡ്‌ വീട്ടിലെ പരിചരണം: ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

സ്വന്തം ലേഖികUpdated: Friday Jan 28, 2022
 
കോഴിക്കോട്‌
കോവിഡ്‌ മൂന്നാം തരംഗത്തിൽ വ്യാപനം കൂടിയെങ്കിലും  രോഗതീവ്രത കുറവായതിനാൽ രോഗികളിൽ കൂടുതൽപേരും വീട്ടിൽത്തന്നെയാണ്‌ കഴിയുന്നത്‌.  ഗുരുതര ലക്ഷണങ്ങളോ മറ്റ്‌ അസുഖങ്ങളോ ഇല്ലെങ്കിൽ നല്ല ഭക്ഷണവും വിശ്രമവും മരുന്നുമായി സുരക്ഷിതമായി  ഹോം ഐസൊലേഷൻ പൂർത്തിയാക്കാം. നല്ല ശ്രദ്ധയും ജാഗ്രതയും പുലർത്തണം. 60ന്‌ മുകളിൽ പ്രായമുള്ളവർക്കും  മറ്റ്‌ അസുഖങ്ങളുള്ളവർക്കും  പ്രത്യേക ശ്രദ്ധയും പരിചരണവും നൽകണം. 
 വീട്ടിലെ പരിചരണത്തിന്‌ ആരോഗ്യ വിദഗ്‌ധർ മുന്നോട്ടുവയ്‌ക്കുന്ന പ്രധാന നിർദേശങ്ങൾ: 
●- പനി, തൊണ്ടവേദന, ചുമ, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ പരിശോധനാ ഫലത്തിന്‌ കാത്തുനിൽക്കാതെ ക്വാറന്റൈനിൽ പ്രവേശിക്കണം.
● വീട്ടിൽ മറ്റ്‌ ഗുരുതര അസുഖമോ പ്രായമുള്ളവരോ ഉണ്ടെങ്കിൽ അവരുമായുള്ള സമ്പർക്കം ഒഴിവാക്കണം.
● വായുസഞ്ചാരമുള്ള മുറി തെരഞ്ഞെടുക്കുക. മാസ്‌ക്‌ ധരിക്കുക
● രോഗിയെ പരിചരിക്കുന്നയാൾ രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്തവരാകണം. 
● എൻ95 മാസ്‌കോ മൂന്ന്‌ പാളി മാസ്‌കോ ധരിക്കണം. 
●- പനിയോ ചുമയോ ഉണ്ടെങ്കിൽ ടെലിമെഡിസിൻ വഴിയോ വാർഡ്‌ തല ആരോഗ്യ പ്രവർത്തകർ വഴിയോ മരുന്ന്‌ ലഭ്യമാക്കുക.   
● തൊണ്ടവേദനയുള്ളവർ  ചൂട്‌ വെള്ളത്തിൽ ഉപ്പിട്ട്‌ കവിൾ കൊള്ളണം. മൂക്കടപ്പും  ചെറിയ കഫക്കെട്ടും ഉള്ളവർ ആവിപിടിയ്‌ക്കണം
● ആന്റിബയോട്ടിക്‌ വാങ്ങി സ്വയം ചികിത്സ അരുത്‌.
● -നന്നായി വെള്ളം കുടിക്കണം.  പഴങ്ങളും പച്ചക്കറിയും ഉൾപ്പെടുത്തി സമീകൃതാഹാരം കഴിക്കുക. മറ്റ്‌ രോഗങ്ങളുമായി ബന്ധപ്പെട്ട്‌ ഭക്ഷണ നിയന്ത്രണം പറഞ്ഞവർ അത്‌ തുടരുക.
● മാനസിക സമ്മർദങ്ങളോ ആശങ്കകളോ ഇല്ലാതെ വിശ്രമിക്കുക
● പനി, ഓക്‌സിജൻ അളവ്‌, പ്രമേഹം, ബിപി എന്നിവ പരിശോധിക്കാനുള്ള സംവിധാനം കരുതണം.
● -100 ഡിഗ്രി ഫാരൻഹീറ്റിൽ ഉള്ള പനി മൂന്ന്‌ ദിവസത്തിൽ കൂടുതൽ നിൽക്കുകയാണെങ്കിൽ ഡോക്ടറുമായി ബന്ധപ്പെടണം.
●നെഞ്ചിൽ കനം, കിതപ്പ്‌, ശ്വാസം മുട്ടൽ, വലിയ ക്ഷീണം, ഒരു മണിക്കൂറിൽ  ഓക്‌സിജൻ അളവ്‌  94 ൽ താഴെ  തുടർച്ചയായി കാണൽ ഇങ്ങനെ ഉണ്ടായാൽ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണം.
● - 60 വയസ്സിന്‌ മുകളിലുള്ളവരും പ്രമേഹം, ബിപി തുടങ്ങിയ  മറ്റ്‌ അസുഖങ്ങളുള്ളവരുമായവരെ  കൂടുതൽ ശ്രദ്ധയും നിരീക്ഷണവും നൽകാൻ ആളുണ്ടാവണം. പ്രമേഹം, ബിപി എന്നിവ പരിശോധിക്കണം. നിലവിൽ കഴിക്കുന്ന മരുന്നുകൾ തുടരാം. 
● രോഗികൾ തൊട്ട പാത്രങ്ങൾ, മറ്റ്‌ പ്രതലങ്ങൾ  സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച്‌ അണുവിമുക്തമാക്കണം.
● ഏഴ്‌ ദിവസം കഴിഞ്ഞ്‌ ലക്ഷണങ്ങളില്ലെങ്കിൽ പുറത്തിറങ്ങാം.  മാസ്‌ക്‌ ധരിക്കൽ കുറച്ച്‌ ദിവസംകൂടി കർശനമായി തുടരണം. 
● വീട്ടിലുള്ള മറ്റുള്ളവർ ലക്ഷണമില്ലെങ്കിൽ നിലവിൽ കോവിഡ്‌ പരിശോധന ചെയ്യേണ്ടതില്ല.  പ്രായമുള്ളവരും മറ്റ്‌ രോഗമുള്ളവരും പരിശോധിച്ച്‌ ഉറപ്പാക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top